അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ തന്നെ; കായികമേള തിരുവന്തപുരത്തും, ശാസ്ത്രമേള കണ്ണൂരിലും നടക്കും, ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി മേളകളിൽ ഉദ്ഘാടന, സമാപന ചടങ്ങുകൾ ഉണ്ടാവില്ല
- ആയുസും സെക്സും തമ്മിൽ എന്തു ബന്ധം, എന്ന് ഇനി ചോദിക്കേണ്ട !
- പ്രണയത്തിൽ പ്രശ്നങ്ങളോ ? ഈ മന്ത്രം ജപിച്ചോളു, ഫലം ഉറപ്പ് !
- ഫ്രാങ്കോ മുളക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കൂടുതൽ വൈദികർ സമരപ്പന്തലിൽ
- വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ സുഹൃത്ത് അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി, വെട്ടേറ്റത് 40 തവണ
ത്യാഗം സഹിച്ച് കെ എസ് ആർ ടി സി സർവീസ് നടത്തേണ്ടതില്ല; ശബരിമല സർവീസുകളിൽ കൂട്ടിയ ബസ് നിരക്ക് കുറകില്ലെന്ന് ഗതാഗത മന്ത്രി
നിലക്കൽ പമ്പ റൂട്ടിൽ വർധിപ്പിച്ച കെ എസ് ആർ ടി സി ബസ് നിരക്ക് കുറക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. നിരക്കു കൂട്ടാൻ കാരണമായത് ഇന്ധനവില വർധനവാണെന്നും ഭക്തർ ഇക്കാര്യം മനസിലാക്കണമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
കെ എസ് ആർ ടി സി വലിയ നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നത്. ത്യാഗം സഹിച്ച് കെ എസ് ആർ ടി സി സർവ്വീസ് നടത്തേണ്ടതില്ല. ദേവസം ബോർഡ് പകരം സംവിധാനം ഏർപ്പെടുത്തിയാൽ കെ എസ് ആർ ടി സി സർവീസുകൾ പിൻവലിക്കുമെന്നും ഗതാഗത മന്ത്രി വക്തമാക്കി.
ശബരിമല സർവീസുകളിൽ കെ എസ് ആർ ടി സി ഏകപക്ഷീയമായി ചാർജ് വർധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നും നിരക്ക് കുറച്ചില്ലെങ്കിൽ ദേവസം ബോർഡ് ബസുകൾ വാടകക്കെടുത്ത് പകരം സർവീസുകൾ നടത്തുമെന്നും ദേവസം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞിരുന്നു. പത്മകുമാറിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.