AKJ IYER|
Last Modified ബുധന്, 10 മെയ് 2017 (15:26 IST)
എൺപത് ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. പഴയ 500, 1000 രൂപാ നോട്ടുകളുടെ നോട്ടുകളുമായി പോയ കാറിനെ മറ്റൊരു കാർ കൊണ്ട് ഇടിച്ച് പണം കവരാൻ മറ്റൊരു സംഘം ശ്രമിക്കവെയാണ് ഇരു കൂട്ടരും പണവും പോലീസ് പിടിയിലായത്.
നിരോധിത നോട്ടുമായി പോയ മാരുതി സ്വിഫ്റ്റ് കാർ പാഴായി പടിഞ്ഞാറ്റുമ്മുറി റോഡിലൂടെ പോകുമ്പോൾ മറ്റൊരു സംഘം ഇൻഡിക്ക കാർ കൊണ്ട് സ്വിഫ്റ്റിൽ ഇടിക്കുകയായിരുന്നു. ഇൻഡിക്ക കാറിലെ സംഘം മേറ്റ് കാറിലുണ്ടായിരുന്നവർക്ക് നേരെ മുളകുപൊടി വിതറുകയും ആക്രമിക്കുകയും ചെയ്തു.
ഇരുകൂട്ടരും തമ്മിൽ അടിപിടിയായതോടെ നാട്ടുകാർ ഇടപെടുകയും വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു. പോലീസ് സംഘം എത്തി ഇരു സംഘത്തെയും കസ്റ്റഡിയിലെടുത്തു.
എടവനക്കാട് സ്വദേശികളായ ഷാജി, രാധാകൃഷ്ണൻ, ചെറായി സ്വദേശി ജിതിൻ, തിരുവനന്തപുരം സ്വദേശി ബാബു എന്നിവരാണ് പോലീസ് വലയിലായത്.