ആറാം വിവാഹം കഴിക്കാന്‍ തയ്യാറെടുത്ത 70 കാരനെ പൊലീസ് പിടിയിലായി. അഞ്ചു വിവാഹങ്ങള്‍ കഴിച്ച ചിറയിന്‍കീഴ് പുതുവല്‍പ്പറമ്പ് വീട്ടില്‍ അലിയാരുകുഞ്ഞിനെ നാട്ടുകാരാണു പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.
അഞ്ചാമത്തെ വിവാഹം കഴിച്ചത് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലുവയ്ക്കടുത്ത് കുഞ്ഞുണ്ണിക്കരയില്‍ നിന്നാണ്. അഞ്ചാം ഭാര്യ ഷാജിത എന്ന 38 കാരിയെ മൊഴിചൊല്ലാന്‍ തയ്യാറെടുത്തപ്പോള്‍ ഭാര്യ തയ്യാറായില്ല. ഇതിനെതിരെ ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചപ്പോള്‍ ബന്ധുക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയാണുണ്ടായത്.
ഇയാള്‍ വിവാഹം കഴിച്ചവരില്‍ പതിനഞ്ചുകാരിയും ഉണ്ടെന്നാണു വിവരം. ഒരു ഭാര്യയില്‍ രണ്ട് മക്കളുള്ള ഇയാള്‍ അടുത്ത വിവാഹത്തിനൊരുങ്ങിയാണ് അഞ്ചാം ഭാര്യയെ മൊഴിചൊല്ലാന്‍ തയ്യാറായത്. അറസ്റ്റിലായ അലിയാരുകുഞ്ഞിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി.