ശാസ്താംകോട്ട|
Aiswarya|
Last Updated:
വ്യാഴം, 8 ജൂണ്‍ 2017 (12:02 IST)
വഴിയില്‍ വില്‍പ്പന നടത്തിയ അന്യസംസ്ഥാനക്കാരില്‍ നിന്നും 50 രൂപയ്ക്ക് വാങ്ങിയ എമര്‍ജന്‍സി ലൈറ്റ് ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ചു യുവാവിന് പൊള്ളലേറ്റു. കുന്നത്തൂര്‍ ഐവര്‍കാല സ്വദേശി ബുനുവിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് കടമ്പനാട് ജംഗ്ഷനില്‍ നിന്നുമായിരുന്നു ലൈറ്റ് വാങ്ങിയത്.
എന്നാല്‍
വൈകുന്നേരത്തോടെ ചാര്‍ജ്ജ് ചെയ്യുന്നതിനായി വൈദ്യൂതി പ്‌ളഗ്ഗില്‍ കുത്തുമ്പോള്‍ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയും തകിടും തെറിച്ച് വയറില്‍ വന്ന് കുത്തിക്കൊള്ളുകയുമായിരുന്നു. വയറ്റില്‍
15 സെന്റിമീറ്റര്‍ നീളത്തില്‍ മുറിവുണ്ടായിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.