നെടുമങ്ങാട്|
Last Modified വെള്ളി, 28 നവംബര്‍ 2014 (18:30 IST)
ഒമ്പതു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിനോട് അനുബന്ധിച്ച് 45 കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വിതുര ശാസ്താംകാവ് നൂറേക്കര്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന നാലാം ക്ലാസുകാരിയെയാണു പീഡിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇതേ കോളനിയില്‍
താമസിക്കുന്ന ഷാനവാസ് എന്നയാളാണു കുട്ടിയെ പീഡിപ്പിച്ചത്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി ട്യൂഷനു പോകവേയായിരുന്നു ഇയാള്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ വിളിച്ചുകയറ്റി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായപ്പോള്‍ തിരക്കിയിറങ്ങിയ അമ്മയാണു പീഡനവിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് വിവരം നാട്ടുകാരെ അറിയിക്കുകയും സംഘടിച്ച നാട്ടുകാര്‍ ഷാനവാസിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമാണുണ്ടായത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.