കൊല്ലം|
AISWARYA|
Last Modified ശനി, 24 ജൂണ്‍ 2017 (15:36 IST)
വീണ്ടും സദാചാര ഗുണ്ടായിസം. കൊല്ലം ചിതറിയില്‍ 43കാരിയായ സ്ത്രീക്കും യുവാവിനു എതിരെയാണ് സദാചാര ഗുണ്ടായിസം ഉണ്ടായിരിക്കുന്നത്. മകന്റെ സുഹൃത്തായ യുവാവിനെ രാത്രി സ്ത്രീയുടെ വീട്ടില്‍ കണ്ടതാണ് ഈ സംഭവത്തിന് വഴിതെളിയിച്ചത്. ജൂൺ 12 തിങ്കളാഴ്ച രാത്രി സ്ത്രീയുടെ വീട്ടുവളപ്പിലായിരുന്നു സംഭവം നടന്നത്.
വീട്ടിൽ അതിക്രമിച്ചു കയറിയ ഒരു സംഘമാളുകൾ സ്ത്രീയെയും മകന്റെ സുഹൃത്തായ യുവാവിനെയും തെങ്ങിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.ഇരുവരെയും തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. എന്നാല്‍ സംഭവത്തിലെ പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല എന്ന ആക്ഷേപം ഉണ്ടായിട്ടുണ്ട്.