ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയില്‍

ജെല്ലി മിഠായി കഴിച്ച നാലുവയസുകാരൻ മരിച്ചു

കോഴിക്കോട്| സജിത്ത്| Last Updated: ശനി, 15 ഏപ്രില്‍ 2017 (12:59 IST)
ജെല്ലി മിഠായി കഴിച്ച നാല് വയസ്സുകാരന്‍ മരിച്ചു. കൊയിലാണ്ടി കപ്പാട് പാലോടയിൽ സുഹറാബിയുടെ മകൻ യൂസഫലി (നാല്) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇവര്‍ മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നും മിഠായി വാങ്ങി കഴിച്ചത്. മിഠായി കഴിച്ച സുഹറാബിയും അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കടയിൽ നിന്നും മിഠായി വാങ്ങി കഴിച്ച് വീട്ടില്‍ എത്തിയതിനു ശേഷമാണ് ഇരുവര്‍ക്കും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ കുട്ടി മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :