3 കോടി കെട്ടിവയ്ക്കൂ, എന്‍റിക്ക ലെക്‌സിക്ക് പോകാം!

കൊച്ചി| WEBDUNIA|
PRO
മൂന്നു കോടി രൂപയുടെ ബോണ്ട് സമര്‍പ്പിക്കണമെന്നും കപ്പലുടമകള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നുമുള്ള ഉപാധിയിന്‍‌മേല്‍, മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സി വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

അന്വേഷണോദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ കപ്പല്‍ ജീവനക്കാരെയും കപ്പിത്താനേയും ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കപ്പല്‍ പിടിച്ചിട്ടിരിക്കുന്നതുമൂലം കമ്പനിക്ക് വലിയ നഷ്ടമുണ്ടാകുന്നു എന്നും അതിനാല്‍ വിട്ടുതരണമെന്നും അന്വേഷണത്തിന്‍റെ ഭാഗമായി ജീവനക്കാരെയും കപ്പിത്താനേയും ഹാജരാക്കാന്‍ തയ്യാറാണെന്നും കപ്പലുടമകള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കോടതി കപ്പലുടമകള്‍ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :