കൊല്ലം: ഉന്നത വിദ്യാഭ്യാസ രംഗത്ത് 2418 കോടിയുടെ കേന്ദ്ര നിക്ഷേപം നേടിയെടുക്കാന്‍ സംസ്ഥാനത്തിന് കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി. പെരിനാട് . പെരിനാട് ഇന്സ്ടിട്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പത്തോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി ഉണ്ടെന്നും ബേബി വെളിപ്പെടുത്തി. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി എട്ട് ഐ ഐ ടികള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതില്‍ കേരളത്തെ പരിഗണിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് മികച്ച സാദ്ധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ പ്ലസ് ടു പ്രവേശനം ഏകജാലക സംവിധാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മന്ത്രി ആവര്‍ത്തിച്ചു.
WEBDUNIA|
നേരത്തേ, കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി എം എ ഫാഹ്ദമി ഫാഷന്‍ ടെക്നോളജി ഇന്സ്ടിട്യൂട്ടിന് തറക്കല്ലിട്ടു. കേരളത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.