എ റ്റി എം കാര്‍ഡ് മോഷ്ടിച്ചു പണമെടുത്തു: 2 പേര്‍ പിടിയില്‍

തൃശൂര്‍| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (17:26 IST)
എ റ്റി എം
കാര്‍ഡ് മോഷ്ടിച്ച് ബാങ്കില്‍ നിന്ന് 40,000 രൂപ പിന്‍‍വലിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി പള്ളുരുത്തി നെല്ലിക്കല്‍ നാസര്‍ (48), താമരശേരി അമ്പലവയല്‍ തെക്കിനകത്ത് സമീര്‍ (37) എന്നിവരാണു ഫറോക്ക് എസ്.ഐ അബ്ദുള്‍ നാസറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ വലയിലായത്.

ബസ് യാത്രക്കിടെ മോഷ്ടിച്ച പഴ്സില്‍ നിന്നാണു എ റ്റി എം കാര്‍ഡ് ലഭിച്ചത്. ഇതുപയോഗിച്ചാണു രാമനാട്ടുകര എസ്.ബി.റ്റി യുടെ എ.റ്റി.എം കൌണ്ടറില്‍ നിന്ന് പണമെടുത്തത്. പണമെടുത്ത ഉടന്‍ തന്നെ കാര്‍ഡ് ഉടമയായ രാമനാട്ടുകര തോട്ടുങ്ങല്‍ റിട്ടയേഡ് മജിസ്ട്റേട്ട് മാധവന്‍റെ മൊബൈല്‍ ഫോണില്‍ മെസേജ് ലഭിച്ചു. തുടര്‍ന്ന് ബാങ്കിലെത്തി അക്കൌണ്ട് ബ്ലോക്ക് ചെയ്ത ശേഷം പൊലീസില്‍ പരാതി നല്‍കി.

എ റ്റി എം കൌണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണു മാധവന്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് പ്രതികളെ കുടുക്കിയത്.
പിടിയിലായവരുടെ കൂട്ടാളിയായ രാമനാട്ടുകര അബ്ദുള്‍ റഷീദിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :