സേനയില്‍ വന്‍ അഴിച്ചുപണി; 12 ജില്ലാ പൊലീസ് മേധാവികളെ മാറ്റി

പിടിവിടാതെ പിണറായി; 12 ജില്ലാ പൊലീസ് മേധാവികളെ മാറ്റി

  superintendent , police , pinarayi vijyan , CPM , DCP , kerala police , ആഭ്യന്തര വകുപ്പ് , പൊലീസ് മേധാവി , യു എ പി എ , ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 5 ജനുവരി 2017 (17:09 IST)
ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമര്‍ശനമുയരുന്നതിന് പിന്നാലെ സംസ്ഥാനത്തെ 12 ജില്ലകളിലെ പൊലീസ് മേധാവിമാർക്ക് സ്ഥലമാറ്റം. തൃശൂർ, കോഴിക്കോട് കമ്മിഷണർമാരെയും തിരുവനന്തപുരം, കൊച്ചി ഡിസിപിമാരെയും മാറ്റി.

പുതിയ നിയമനങ്ങൾ ഇങ്ങനെ:

1. അരുൾ ബി. കൃഷ്ണ ഡിസിപി – തിരുവനന്തപുരം 2. അശോക് കുമാർ – തിരുവനന്തപുരം റൂറൽ 3. സുരേന്ദ്രൻ – കൊല്ലം റൂറൽ 4. ടി. അശോകൻ – പത്തനംതിട്ട 5. റഫീഖ് – ആലപ്പുഴ 6. വേണുഗോപാൽ – ഇടുക്കി 7. യതീഷ് ചന്ദ്ര ഡിസിപി – കൊച്ചി 8. എ.വി. ജോർജ് – എറണാകുളം റൂറൽ 9. എൻ. വിജയകുമാർ – തൃശൂർ റൂറൽ 10. പി. നാരായണൻ – തൃശൂർ സിറ്റി 11. പ്രതീഷ് കുമാർ – പാലക്കാട് 12. പുഷ്ക്കരൻ – കോഴിക്കോട് റൂറൽ 13. ജയനാഥ് – കോഴിക്കോട് സിറ്റി 14. ശിവ വിക്രം – വയനാട്‌ 15. ഫിലിപ് – കണ്ണൂർ 16. സൈമൺ – കാസർഗോഡ്

വരും ദിവസങ്ങളില്‍ പൊലീസില്‍ കൂടുതല്‍ അഴിച്ചു പണിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാവോയിസ്‌റ്റ് വേട്ടയിലും ചുമത്തില സംഭവത്തിലും ആഭ്യന്തര വകുപ്പിനെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ ശക്തമായ എതിര്‍പ്പ് നേരിട്ടതിന് പിന്നാലെയാണ് 12 ജില്ലകളിലെ പൊലീസ് മേധാവിമാരെ സര്‍ക്കാര്‍ മാറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :