ഹണി ബി ടു ലൊക്കേഷനില്‍ സംഭവിച്ചത്? നടിയുടെ പരാതിയെ തുടര്‍ന്ന് ജീന്‍ പോള്‍ ലാലിനെതിരെ പൊലീസ് കേസെടുത്തു

സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ല; ജീന്‍ പോള്‍ ലാലിനെതിരെ കേസ്

aparna| Last Modified ചൊവ്വ, 25 ജൂലൈ 2017 (08:22 IST)
നടിയുടെ പരാതിയെ തുടര്‍ന്ന് യുവസംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗികചുവയോടെ സംസാരിച്ചുവെന്നാണ് നടിയുടെ പരാതി. ഇതിനെതുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ജീന്‍ പോള്‍ ലാലിനൊപ്പം നടന്‍ ശ്രീനാഥ് ഭാസിയുടെ പേരും പരാതിയില്‍ പറയുന്നുണ്ട്.

എറണാകുളം സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ പനങ്ങാട് പൊലീസാണ് കേസെടുത്തത്. സിനിമയില്‍ അഭിനയച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും ഇത് ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികചുവയോടെ സംസാരിച്ചെന്നുമാണ് നടി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2016ല്‍ ഹണി ബീടു എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവം.

ജീന്‍പോള്‍ അടക്കം നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസി, അനിരുദ്ധ്, അനൂപ് എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുമൂന്നുപേര്‍. നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാലിന്റെ മകനാണ് ജീന്‍പോള്‍ലാല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :