ആഷിഖ് അബുവിന് മനംമാറ്റം? രാമലീലയ്ക്ക് ആഷിഖ് അബുവിന്റെ പിന്തുണ !

രാമലീലയ്ക്ക് ആഷിഖ് അബുവിന്റെ പിന്തുണ !

AISWARYA| Last Updated: ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (10:18 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നിലെ സിനിമ മേഖലയില്‍ നിന്ന് തന്നെ ഒരു വിഭാഗം താരങ്ങളും അണിയറ പ്രവര്‍ത്തകരും ദീലീപിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അതില്‍ ഒരാളാണ് ആഷിഖ് അബു.

നടിയെ പിന്തുണയ്ക്കുകയും ദിലീപിനെതിരെ രംഗത്ത് വരികയും ചെയ്ത വ്യക്തിയാണ് സംവിധായകന്‍ ആഷിഖ് അബു. ഇപ്പോള്‍ സംസാര വിഷയം അതല്ല. ദിലീപ് ചിത്രം രാമലീല പൂജ അവധിക്ക് തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്നതാണ്.

ചിത്രത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി പലരും രംഗത്തുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആഷിഖ് അബു. രാമലീലയ്ക്ക് തന്റെ പിന്തുണ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് ആഷിഖ് അബു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :