മഞ്ജു വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് കാവ്യ!

പൊലീസിനെ കുടുക്കി കാവ്യ!

aparna| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (13:28 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷയിലെ ആരോപണങ്ങള്‍ പൊലീസിനും ബി സന്ധ്യയ്ക്കും മഞ്ജു വാര്യര്‍ക്കും ശ്രീകുമാര്‍ മേനോനുമെതിരെയായിരുന്നു. ഇപ്പോഴിതാ, മുന്‍‌കൂര്‍ ജാമ്യത്തിനായി നടി കാവ്യാ മാധവന്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യ ഹര്‍ജിയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല.

ആരോപണങ്ങള്‍ നീളുന്നത് മഞ്ജു വാര്യരിലേക്കും ശ്രീകുമാര്‍ മേനോനിലേക്കും തന്നെയാണ്. മഞ്ജു വാര്യരും എഡിജിപി ബി സന്ധ്യയും തമ്മിലുള്ള ബന്ധമാണ് കാവ്യയും ഹര്‍ജിയില്‍ ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്. കാവ്യയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വാദം കേട്ട് വിധി പറയും.

ദിലീപിന്റെ അഭിഭാഷകന്‍ ആയ അഡ്വ ബി രാമന്‍ പിള്ള തന്നെയാണ് കാവ്യ മാധവന് വേണ്ടിയും ഹാജരാകുന്നത്. സംവിധായകനും ദിലീപിന്റെ ഉറ്റസുഹൃത്തുമായ നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യഹര്‍ജിയിലും കോടതി നാളെ വിധി പറയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :