മന്ത്രി ജോസ് തെറ്റയിലിന് പന്നിപ്പനി

തിരുവനന്തപുരം| WEBDUNIA|
ഗതാഗതമന്ത്രി ജോസ് തെറ്റയിലിന് എച്ച് 1 എന്‍ 1 പനി. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി ഇപ്പോള്‍. ശനിയാഴ്ച വൈകിട്ടാണ് മന്ത്രിക്ക് പന്നിപ്പനി സ്ഥിരീകരിച്ചത്.

മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് 11 പേര്‍ക്കു കൂടിയാണ് എച്ച്1 എന്‍ 1 പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പന്നിപ്പനി ബാധിതരുടെ എണ്ണം ഇതോടെ 294 ആയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :