ഇടുക്കി ജില്ലയില്‍ നാളെ എല്‍‌ഡി‌എഫ് ഹര്‍ത്താല്‍

ഇടുക്കി| WEBDUNIA|
PRO
PRO
ഇടുക്കി ജില്ലയില്‍ നാളെ ഹര്‍ത്താല്‍. എല്‍ഡിഎഫാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കേരളത്തില്‍ പശ്ചിമഘട്ടത്തില്‍പ്പെടുന്ന 123 വില്ലേജുകളും പരിസ്ഥിതി ലോലപ്രദേശമായി തുടരുമെന്ന് കേന്ദ്രം നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

പരിസ്ഥിതിലോല പ്രദേശങ്ങള്‍ പുനപരിശോധിച്ച ശേഷം അതാത് സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായമറിക്കാമെന്ന് കാണിച്ചായിരുന്നു ഡിസംബറില്‍ മെമോറാണ്ടം പുറത്തിറക്കിയിരുന്നത്. എന്നാല്‍, ഇതാണ് ഇപ്പോള്‍ അസാധുവാണെന്ന് കേന്ദ്രം ഹരിതട്രിബ്യൂണലിനെ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാ‍ണ് ഹര്‍ത്താല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :