ആസിയാന്‍ കരാര്‍ രാജ്യത്തിന് ആവശ്യം: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
ആസിയാന്‍ കരാര്‍ രാജ്യത്തിന്റെ താല്‍പര്യത്തിന്‌ ആവശ്യമാണെന്ന്‌ കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. കരാറിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെയാണ് പലരും കരാറിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യു ഡി എഫ് ശക്തമായി ശ്രമിക്കും. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തു പനി പടര്‍ന്നുപിടിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പനിബാധിത സ്ഥലങ്ങളിലേയ്ക്ക്‌ കേന്ദ്രസംഘത്തെ അയക്കണമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രിയോട്‌ ചെന്നിത്തല ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :