മുരളിയും പത്മജയും ഒന്നിക്കുന്നു

കൊച്ചി| WEBDUNIA|
കെ മുരളീധരനും പത്മജാ വേണുഗോപാലും എല്ലാ പിണക്കവും മറന്ന് ഒന്നിക്കുന്നു. ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുരളിയും പത്മജയും മനസ്സ് തുറന്നത്.

രാഷ്ട്രീയം ഇനി കുടുംബ ഭദ്രതയെ ബാധിക്കില്ല. അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒന്നിക്കണമായിരുന്നുവെന്ന ആഗ്രഹവും ഇവര്‍ പ്രകടിപ്പിച്ചു. ഒപ്പം നിന്ന ചിലര്‍ കലഹം മുതലെടുക്കുകയായിരുന്നു.

മുരളീധരന്റെ പാര്‍ട്ടി കുടുംബം പുന:പ്രവേശനത്തിന് എതിരാണെന്ന നുണ പ്രചരിപ്പിച്ചതും വിനയായതായി ഇവര്‍ വെളിപ്പെടുത്തി.

കെ കരുണാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് ശേഷവും മുരളീധരന്‍ എന്‍ സി പിയില്‍ തുടര്‍ന്നതാണ് കുടുംബത്തില്‍ വിള്ളലിന് ഇടയായത്. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ പത്മജ കാരണമാണിതെന്ന് മുരളി ആരോപിച്ചിരുന്നു.

കരുണാകരന്റെ മരണ ശേഷം മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാത്തത് ഏറെ കോലാഹലമുണ്ടാക്കിയിരുന്നു. മുരളിയുടെ പുന:പ്രവേശനത്തിന് ഇനി ഹൈക്കമാണ്ടിന്റെ അംഗീകാരം മാത്രം മതി. കെ പി സി സി പുന:പ്രവേശനത്തിന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :