വയോധികയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍

എഴുപതുകാരിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

കണ്ണൂർ| Aiswarya| Last Modified ചൊവ്വ, 4 ഏപ്രില്‍ 2017 (14:15 IST)
മുഴക്കുന്നിൽ എഴുപതുകാരിയായ വയോധികയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍.
ആറളം പന്നിമൂലയിലെ മാവില വീട്ടിൽ പി.എം. രാജീവാണ് അറസ്റ്റിലായിരിക്കുന്നത്.
പേരാവൂർ സിഐ എൻ. സുനിൽ കുമാർ , എസ്ഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മുപ്പതിനാണ് എഴുപതുകാരി മുഴക്കുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. അറസ്റ്റിലായ രാജീവൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും അകന്ന ബന്ധുവാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :