പ്രണയിച്ച് വിവാഹം കഴിച്ചു: പിന്നീട് മതം മാറാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പീഡനം, ഒടുവില്‍ അതും സംഭവിച്ചു !

ആദ്യം പ്രണയം, പിന്നെ ഒളിച്ചോട്ടം, ഒടുവില്‍ സംഭവിച്ചതോ?

കോഴിക്കോട്| AISWARYA| Last Updated: തിങ്കള്‍, 17 ജൂലൈ 2017 (10:32 IST)
പ്രണയിച്ചു വിവാഹം കഴിച്ചു ശേഷം മതം മാറാന്‍ ആവശ്യപ്പെട്ട് മാനസീകമായും ശാരീരികമായും പീഡിപ്പിക്കുന്നെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേന്ദമംഗല്ലൂര്‍ സ്വദേശി മുസ്ലിം യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുക്കം സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ മതംമാറ്റ നീക്കത്തിനെതിരേ പൊലീസില്‍ പരാതി നല്‍കിയത്.

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ നാടുവിട്ടു പോകുകയും ഈ വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം ചെയ്യുകയും ആയിരുന്നു. എന്നാല്‍ വിവാഹത്തിന് പിന്നാലെ ഏറെ താമസിയാതെ തന്നെ
മതം മാറണം എന്ന ഭര്‍ത്താവിന്റെ നിര്‍ബ്ബന്ധം തുടങ്ങി. ഇതിനായി നബീല്‍ ഭാര്യയെ മഞ്ചേരിയിലെ പരിവര്‍ത്തന സ്ഥാപനത്തില്‍ പ്രവേശിപ്പിച്ചെന്നും ഇവിടെ കടുത്ത ശാരീരിക മാനസീക പീഡനങ്ങള്‍ക്ക് ഇരയായതായും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് യുവതി സ്വന്തം മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെടുകയും അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനവും ശാരീരിക പീഡനവും അന്യായമായി തടവില്‍ പാര്‍പ്പിക്കലും ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലികിസ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :