പിണറായിയും കണ്ണന്താനവും കൂടിക്കാഴ്ച നടത്തി - അഭ്യൂഹങ്ങള്‍ ശക്തം !

ഡൽഹിയിൽ പിണറായി-കണ്ണന്താനം കൂടിക്കാഴ്ച

cabinet reshuffle,	alphons kannanthanam,   Pinarayi vijayan , 	narendramodi,	union minister, cabinet,	nda,	bjp,	മന്ത്രിസഭാ പുനഃസംഘടന,	അല്‍ഫോണ്‍സ് കണ്ണന്താനം,	നരേന്ദ്രമോദി, കേന്ദ്രമന്ത്രി,	ബിജെപി,	എന്‍ഡിഎ ,  പിണറായി വിജയന്‍
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (14:05 IST)
കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ കേരളാ ഹൗസിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് പിണറായിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത്. പിണറായിയുടെ ദീർഘകാല സുഹൃത്തു കൂടിയായ അല്‍ഫോണ്‍സുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇതുവരെയും പുറത്തു വിട്ടിട്ടില്ല.

അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. കേരളത്തിനുവേണ്ടി പ്രയത്നിക്കാൻ ഈ സ്ഥാനലബ്ധി അദ്ദേഹത്തിന് ഊർജം പകരട്ടെ. ഒരു കേന്ദ്രമന്ത്രി എന്ന നിലയിൽ ദേശീയ വിഷയങ്ങളിൽ സജീവമായി ഇടപെടുമ്പോൾ തന്നെ മന്ത്രിസഭയിലെ കേരളത്തിന്റെ ശബ്ദമാകാനും കണ്ണന്താനത്തിനു കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ന് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :