ഭൂമിവിതരണം കബളിപ്പിക്കല്‍: ചെന്നിത്തല

PROPRO
മൂന്നാറില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ ഭുമി വിതരണം പൊതുജനത്തെ കബളിപ്പിക്കലാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിന്‍റെ ഭാഗമായി അടിമാലിയില്‍ എത്തിയ ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്.

അച്യുതമേനോന്‍ സര്‍ക്കാര്‍ 1977ല്‍ ഏറ്റെടുത്ത ഭൂമിയാണ് മൂന്നാറില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിതരണം ചെയ്തത്. മൂന്നാര്‍ ദൌത്യത്തിലൂടെ ഏറ്റെടുത്ത ഭൂമി എന്തു കൊണ്ട് വിതരണം ചെയ്തില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,

തിങ്കളാഴ്ചയായിരുന്നു മൂന്നാര്‍ ഭൂമിവിതരണത്തിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ 1044 പേര്‍ക്ക് മുഖ്യമന്ത്രി ഭൂമി വിതരണം ചെയ്തത്. ആകെ ലഭിച്ച 9820 അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഭൂമി നല്‍കിയത്.

അടിമാലി| WEBDUNIA|
മൂന്നാറില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ എല്ലാ നടപടികളും നടപ്പിലാക്കുമെന്നും, സര്‍ക്കാര്‍ ഏറ്റെടുത്ത മുഴുവന്‍ ഭൂമിയും നിയമക്കുരുക്ക് അഴിയുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി തിങ്കളാഴ്ച പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :