കൊടിക്കുന്നില്‍ പരാതി തന്നിരുന്നു: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി കാണിച്ചതായി കൊടിക്കുന്നില്‍ സുരേഷ്‌ തനിക്ക് പരാതി നല്‍കിയിരുന്നു എന്ന്‌ കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ചു പഠിക്കാന്‍ നിയോഗിച്ച തെന്നല ബാലകൃഷ്ണന്‍ കമ്മിറ്റിക്കു സുരേഷിന്‍റെ പരാതി കൈമാറിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊടിക്കുന്നില്‍ സുരേഷിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉപജാപങ്ങള്‍ ഒന്നുമില്ലെന്നു കടവൂര്‍ ശിവദാസന്‍ പ്രതികരിച്ചു. പാര്‍ട്ടിയാകുമ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്നതു സ്വാഭാവികമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :