സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടതായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് നിയമസഭയെ അറിയിച്ചു. ഇതില്‍ മൂന്നെണ്ണം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയതാണെന്ന് മന്ത്രി അറിയിച്ചു. ഒരെണ്ണം എസ് എഫ് ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ആക്രമിക്കപ്പെട്ടത്. പി സി ജോര്‍ജിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു കോടിയേരി.
വലിയതുറ, പേരൂര്‍ക്കട, കുമരകം, വിയ്യൂര്‍, പരപ്പനങ്ങാടി, മാവൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടത്. വലിയതുറ, പേരൂര്‍ക്കട, കുമരകം സ്റ്റേഷനുകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. എസ് എഫ് ഐ പ്രവര്‍ത്തകരാണ് വിയ്യൂര്‍ സ്റ്റേഷന് ആക്രമിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 30 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 26 പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായും ആഭ്യന്തരമന്ത്രി നിയമസഭയെ അറിയിച്ചു.