“വീരന്‍റെ പ്രസ്‌താവന വലിയ ഫലിതം“

തിരുവനന്തപുരം| WEBDUNIA|
PRO
ഇടതുമുന്നണി യോഗങ്ങളില്‍ അജണ്ടയും മിനുട്സും ഇല്ലാത്തയതാണ് യു ഡി എഫില്‍ ചേക്കേറാന്‍ കാരണമെന്ന എം പി വീരേന്ദ്രകുമാറിന്‍റെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫലിതമാണെന്ന്‌ സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.

ജനതാദളിനെ പിളര്‍ത്തി ഒരു ഗ്രൂപ്പിനെ യു ഡി എഫ്‌ ക്യാമ്പില്‍ എത്തിച്ചതിനെ രാഷ്‌ട്രീയമായി ന്യായീകരിക്കാന്‍ കഴിയാത്തതിനാലാണ് എല്‍ ഡി എഎഫില്‍ ജനാധിപത്യമില്ലെന്ന കെട്ടുകഥയുമായി വീരേന്ദ്രകുമാര്‍ രംഗത്ത്‌ വരുന്നത്‌.

യു ഡി എഫിലേക്കുള്ള കൂറുമാറ്റത്തിന്‌ ജനങ്ങള്‍ക്ക്‌ ബോധ്യമാകുന്ന കാരണങ്ങള്‍ പറയാനില്ലാത്തതാണ്‌ ഇതിന്‌ അടിസ്ഥാനം. കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന ജനവിരുദ്ധ സാമ്പത്തിക നയങ്ങളോടുള്ള എതിര്‍പ്പ്‌ അവസാനിച്ചതു കൊണ്ടാണോ യു ഡി എഫിലേക്ക്‌ പോയതെന്ന്‌ വ്യക്തമാക്കണമെന്നും വെളിയം ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :