‘100 രൂപ കിട്ടിയാല്‍ 80 രൂപ പോക്കറ്റിലിടുന്നവരാണ് കോണ്‍ഗ്രസുകാര്‍’

കോട്ടയം| WEBDUNIA|
PRO
PRO
കോണ്‍ഗ്രസിനെതിരേ വീണ്ടും ചീഫ് വിപ്പ് പി സി ജോര്‍ജ്. 100 രൂപ കിട്ടിയിലാല്‍ 80 രൂപ പോക്കറ്റിലിടുന്നവരാണ് കോണ്‍ഗ്രസുകാരെന്ന് ജോര്‍ജ് പരിഹസിച്ചു. ആര്യാടന്‍ മുഹമ്മദിനേക്കാള്‍ നല്ല മന്ത്രിയായിരുന്നു പിണറായി വിജയനെന്നും ജോര്‍ജ് പറഞ്ഞു.

രണ്ടര വര്‍ഷം ആര്യാടന്‍ എന്താണ് ചെയ്തത്? എളമരം കരിമിനെ ആന്റണി പുകഴ്ത്തിയപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ എവിടെയായിരുന്നുവെന്നും പി സി ജോര്‍ജ് ചോദിച്ചു. അതേസമയം പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്ന് കെ എം മാണി പറഞ്ഞു. ജോര്‍ജിനെ നിയന്ത്രിക്കുന്നുണ്ടെന്നും മാണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :