‘നിരക്ക് വര്‍ധന അനാവശ്യ വൈദ്യുത ഉപഭോഗം തടയാന്‍‘

കോഴിക്കോട്| WEBDUNIA| Last Modified ചൊവ്വ, 28 ജൂലൈ 2009 (14:22 IST)
അനാവശ്യ വൈദ്യുത ഉപഭോഗം നിയന്ത്രിക്കുന്നതിനാണ് ഗാര്‍ഹിക നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തതെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. നിരക്ക്‌ വര്‍ധന സാധാരണക്കാരെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിമാസം 200 യൂണിറ്റിന്‌ മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ നിരക്ക്‌ വര്‍ധന വേണമെന്നാണ് വൈദ്യുതി ബോര്‍ഡ്‌ റെഗുലേറ്ററി കമ്മീഷനോട്‌ ശുപാര്‍ശ ചെയ്തിരിക്കുന്നത്‌. സംസ്ഥാനത്ത് 93 ദശലക്ഷം ഉപഭോക്താക്കളാണ് വൈദ്യുതി ഉപയോഗിക്കുന്നത്. ഇതില്‍ 2,40,000 പേരെ മാത്രമായിരിക്കും നിരക്ക് വര്‍ദ്ധന ബാധിക്കുക.

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് വഴി ഊര്‍ജ്ജസംരക്ഷണം നടത്താനും, കമ്മി നികത്താനും സാധിക്കും. ഈ വര്‍ഷം ബോര്‍ഡിന് 135 കോടി രൂപ റവന്യൂ കമ്മിയുണ്ടാ‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :