‘ജയ്‌ഹോ’യ്ക്ക് വേദിയൊരുങ്ങുന്നു

കോഴിക്കോട്| WEBDUNIA|
അടുത്തമാസം മൂന്നിന് കോഴിക്കോട് നടക്കുന്ന ‘എ ആര്‍ റഹ്‌മാന്‍ ജയ്‌ഹോ’ ഷോയുടെ സ്‌റ്റേജ് നിര്‍മ്മാണം ഇന്നു മുതല്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. മുംബൈയില്‍ നിന്ന് വ്യാഴാഴ്ച കോഴിക്കോടെത്തിയ റാപ്പോ ഗ്ലോബല്‍ ഇവന്‍റ് മാനേജ്‌മെന്‍റ് സംഘമാണ് വേദി തയ്യാറാക്കുക. റഹ്‌മാന്‍റെ ഉടമസ്ഥതയിലുള്ള സംഘമാണിത്.

ഓസ്കര്‍ ജേതാവായതിനു ശേഷം റഹ്‌മാന്‍ നടത്തുന്ന ആദ്യ സ്‌റ്റേജ് ഷോ ആണ് മെയ് മൂന്നിനു നടക്കുക. റഹ്‌മാനോടൊപ്പം അദ്ദേഹത്തിന്‍റെ രണ്ടു സഹോദരിമാരും ഈ സംഗീതവിരുന്നില്‍ പങ്കെടുക്കും.

റഹ്‌മാന്‍റെ സംഗീതപരിപാടി വിജയമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായി, വ്യവസായമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് ചര്‍ച്ച നടക്കും. വൈകിട്ട് അഞ്ചുമണിയ്ക്ക് മലബാര്‍ പാലസിലാണ് യോഗം. യോഗത്തില്‍ പി വി അബ്‌ദുള്‍ വഹാബ് എം പി, പി വി ഗംഗാധരന്‍, സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സംഗീത നിശയില്‍ യുവ ഡ്രമ്മര്‍മാര്‍ക്ക് റഹ്മാനോടൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെടാനുള്ള അവസരവുമുണ്ട്. ഇതിനായി ഈ മാസം 26ന് ഡ്രമ്മേഴ്സിനായിട്ടുള്ള തെരഞ്ഞെടുപ്പ് നടക്കും.

എയ്‌ഡ്സ് ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും, പുനരധിവാസത്തിനും വേണ്ടിയുള്ള പണം സ്വരൂപിക്കുന്നതിനു വേണ്ടിയാണ് റഹ്മാന്‍റെ നേതൃത്വത്തില്‍ മെയ് മൂന്നിന് കോഴിക്കോട് സംഗീതപരിപാടി സംഘടിപ്പിക്കുന്നത്. ‘എ ആര്‍ റഹ്മാന്‍ ജയ്ഹോ’ ഷോയുടെ ടിക്കറ്റുകള്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവത്സിന്‍റെ ഓഫീസുകളില്‍ നിന്ന് ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :