സ്വാശ്രയം: തിങ്കളാഴ്ച വരെ പ്രവേശനം നല്കില്ല

തിരുവനന്തപുരം| അരവിന്ദ് ശുക്ല| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2010 (11:27 IST)
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്ക് വരെ പ്രവേശനം നടത്താന്‍ കഴിയില്ലെന്ന് മാനേജ്മെന്‍റ് അറിയിച്ചു. പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.

സുപ്രീംകോടതിയുടെ അന്തിമവിധി ഉണ്ടാ‍കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച വരെ പ്രവേശനം നടത്താന്‍ കഴിയില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ പക്ഷം. പ്രവേശന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലാണ്‌ ഇങ്ങനെ തീരുമാനം എടുക്കുന്നതെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.

അലോട്ട്‌മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, തിങ്കളാഴ്ച സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതു വരെ കാത്തിരിക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :