രോഗികള്‍ ആവശ്യപ്പെട്ടാല്‍ സ്വകാര്യ പ്രാക്ടീസ് തുടരുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എ അറിയിച്ചു. കൊച്ചിയില്‍ ഇന്നു ചേര്‍ന്ന കേന്ദ്ര എക്സിക്യുട്ടീവ് യോഗത്തിനു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വകാര്യപ്രാക്ടീസ് നിരോധനം പരാജയമാണ്. രോഗികള്‍ ആവശ്യപ്പെട്ടാന്‍ വീടുകളില്‍ രോഗികള്‍ക്ക് ചികിത്സ നല്കുന്ന നടപടി തുടരും. സ്വകാര്യ പ്രാക്ടീസ് നിരോധിക്കുന്നതിനു പകരം ഓപ്ഷണലാക്കണം.
കെ ജി എം സി ടി എ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് പി തോമസിനെതിരായ നടപടി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റിനെതിരായ നടപടി വ്യക്തിഹത്യയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.