സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ്; തണ്ടർഫോഴ്സിന് ആയുധങ്ങൾ ഉപയോഗിക്കാം

ദിലീപിന്റെ മറുപടി തൃപ്തികരമെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ്

കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (12:06 IST)
തന്റെ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചെന്ന സംഭവത്തിൽ നടൻ ദിലീപ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ്. ഏതൊരു ഏജന്‍സിക്കും ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ ആയുധങ്ങള്‍ കൊണ്ടുവരാവുന്നതാണ്. അക്കാര്യം പൊലീസിനെ അറിയിക്കണമെന്നു മാത്രമേ ഉള്ളൂവെന്നും പൊലീസില്‍ നിന്ന് ദിലീപ് സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും എ വി ജോര്‍ജ് വ്യക്തമാക്കി.

തനിക്കെതിരെ കേസ് കോടുത്തവരില്‍ നിന്നും ചില സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയിരുന്നില്ലെന്നും ദിലീപ് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷ സംബന്ധിച്ച് സ്വകാര്യ ഏജന്‍സിയുമായി സംസാരിച്ചിരുന്നതായും ദിലീപ് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് എ വി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :