സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് തന്നെ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന അനുരഞ്ജന യോഗത്തില്‍ ധാരണ. ജി കാര്‍ത്തികേയന്‍ സ്‌പീക്കര്‍ സ്‌ഥാനാര്‍ത്ഥി ആയേക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററികാര്യ വകുപ്പ്‌ എന്നീ സ്ഥാനങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. വൈകിട്ട് അഞ്ചിന് യു ഡി എഫിന്റെ നിര്‍ണ്ണായക യോഗം കെ പി സി സി ആസ്ഥാനത്ത് ചേരുന്നുണ്ട്.

അതേസമയം അഞ്ചാം മന്ത്രിസ്ഥാനം കിട്ടിയേ തീരൂ‍ എന്ന നിലപാടില്‍ മുസ്ലീം ലീഗ്‌ ഉറച്ച് നില്‍ക്കുകയാണ്. മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് മേല്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദം ശക്തമാണ്. അഞ്ചാം മന്ത്രിയേയും മന്ത്രിയുടെ വകുപ്പും ലീഗ്‌ സ്വയം പ്രഖ്യാപിച്ചതാണ്കോണ്‍ഗ്രസിന്റെ തലവേദന കൂട്ടുന്നത്. എന്നാല്‍ പാര്‍ലമെന്ററികാര്യ വകുപ്പിന്‌ പകരം കാബിനറ്റ്‌ റാങ്കോടു കൂടിയ ചീഫ്‌ വിപ്പ്‌ സ്ഥാനം നല്‍കി ലീഗിനെ അടക്കി നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം നടത്തും.

സ്പീക്കര്‍ സ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ്‌ എമ്മില്‍ നിന്ന് പി സി ജോര്‍ജ് ആവശ്യപ്പട്ടതാണ്. എന്നാല്‍ ഈ പദവി കോണ്‍ഗ്രസിന് തന്നെ കിട്ടിയ സ്ഥിതിക്ക് മാണി വിഭാഗത്തിന് ഇനി ഡപ്യൂട്ടി സ്പീക്കാര്‍ സ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയേ നിവര്‍ത്തിയുള്ളൂ.

കോര്‍പറേഷന്‍, ബോര്‍ഡ്‌ വിഭജനവും തിങ്കളാഴ്ച നടക്കുന്ന യു ഡി എഫ് യോഗത്തില്‍ ചര്‍ച്ചയായേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :