മലയാളത്തിന് വിലക്ക് പാടില്ല; സ്കൂളുകളിൽ മലയാളം നിർബന്ധമാക്കിയ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം

സ്കൂളുകളിൽ മലയാളം നിർബന്ധം

aparna shaji| Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (11:01 IST)
സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നതിൽ വിലക്ക് പാടില്ലെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ. പത്താംക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നത് നിർബന്ധമാക്കിയ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം ലഭിച്ചു. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മലയാലം മാത്രമേ സംസാരിക്കാവൂ എന്ന ബോർഡ് സ്കൂളുകളിൽ പാടില്ല. മലയാളം മാത്രമേ സംസാരിക്കാൻ പാടുള്ളു എന്ന പ്രചരണമോ നിർബന്ധമോ പാടില്ല. മലയാളം പഠിപ്പിക്കാൻ വിസമ്മതിച്ചാൽ അങ്ങനെ തീരുമാനിക്കുന്ന അധ്യാപകർ 5000 രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നും ഓർഡിനൻസിൽ പറയുന്നു.

ചട്ടങ്ങൾ ലംഘിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനും ഓർഡിനൻസ് അംഗീകമ്രം ലഭിച്ചു. ഫീസ്, പ്രവേശനം, സംവരണം എന്നിവ നിയന്ത്രിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സമിതി രൂപീകരിക്കുക. മെറിറ്റിന്റേയും നീറ്റ് പരീക്ഷയുടെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കും പ്രവേശനം.

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ ആക്രമണത്തിലും മുഖ്യമന്ത്രി വുശദീകരണം നൽകി. ജിഷ്ണു കേസിൽചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും സർക്കാർ സ്വീകരിക്കും. ഇക്കാര്യത്തിൽ മഹിജയ്ക്ക് വാക്കു നൽകിയിട്ടുണ്ട്. ഡിജിപി ഓഫീസിന് മുന്നിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ നടന്നു. മഹിജയുടെ മാനസിക ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :