ട്രെയിന്‍ യാത്രക്കിടെ ക്രൂരമായ ആക്രമണത്തിനിരയായി മരിച്ച ഷൊര്‍ണൂര്‍ സ്വദേശിനി സൌമ്യയുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാവിലെ പത്തരയോടെയാണ് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയത്.
മൃതദേഹം സൌമ്യ പഠിച്ച വിദ്യാലയമായ ചുഡുവാലത്തൂര്‍ എസ് ആര്‍ വി എല്‍ പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.
സ്കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷം സൌമ്യയുടെ മൃതദേഹം ചുഡുവാലത്തൂരുള്ള വീട്ടിലേക്ക് കൊണ്ടു പോയി. ഇവിടെയാണ് സൌമ്യയുടെ അമ്മയും സഹോദരനുമുള്ളത്. വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയ്ക്കു രണ്ടുമണിക്ക് ഐവര്‍മഠം ശ്മശാനത്തില്‍ സംസ്കരിക്കും.
രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഒമ്പതേമുക്കാലിനായിരുന്നു അവസാനിച്ചത്. സൗമ്യയുടെ ബന്ധുക്കളും നാട്ടുകാരും, ജനപ്രതിനിധികളും വിലപയാത്രയായി മൃതദേഹത്തെ അനുഗമിച്ചു.