സോളാര്‍ കേസ്: സരിതയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്; ഈ മാസം 27നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഡി ജി പിയ്ക്ക് കമ്മീഷന്റെ നിര്‍ദേശം

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്.

കൊച്ചി, സോളാര്‍ കേസ്, സരിത kochi, solar, case, saritha
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 23 ജൂണ്‍ 2016 (13:43 IST)
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് കമ്മീഷനില്‍ ഹാജരാകാന്‍ സരിതയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തനിക്ക് അസുഖമാണെന്ന് കമ്മീഷനെ അറിയച്ച സരിത ഇന്നും ഹാജരായില്ല. തുടര്‍ന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്

ഇതിനു മുമ്പും തുടര്‍ച്ചയായി കമ്മീഷനില്‍ ഹാജരാകാതെ സരിത അലക്ഷ്യം കാട്ടിയിരുന്നു. പലപ്പോഴും അസുഖമാണെന്ന ഒഴിവുകഴിവുകളാണ് അവര്‍ നിരത്തിയിരുന്നത്. എന്നാല്‍ കമ്മീഷനില്‍ ഹാജരാകാതിരിക്കുന്നതിനായി സരിത കള്ളം പറയുകയാണെന്ന് കമ്മീഷന്‍ പ്രതികരിച്ചു.

കമ്മീഷനില്‍ ഹാ‍ജരാവാത്തതിനെ തുടര്‍ന്ന് പലവട്ടം സരിതയ്ക്ക് താക്കീത് നല്‍കിയിരുന്നു. ഈ മാസം 27നകം സരിതയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഡി ജി പിയ്ക്ക് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :