സോളാര്‍ ഇടപാടില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്ക്, പേരുകള്‍ വെളിപ്പെടുത്താന്‍ തയാറെന്ന് ബിജു രാധാകൃഷ്ണന്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സോളാര്‍ ഇടപാടില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ബിജു രാധാകൃഷ്ണന്. ഇവരുടെ പേരുകള്‍ ഹൈക്കോടതിയില്‍ അറിയിക്കാന്‍ തയാറാണ്. തിരുവനന്തപുരം മജിസ്ട്രേറ്റിന് എഴുതി നല്കിയ മൊഴിയിലാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍. മാധ്യമങ്ങളോട് തുറന്നു സംസാരിക്കാന്‍ അനുവദിക്കണമെന്നും ബിജു ആവശ്യപ്പെട്ടിട്ടുണ്ട്.
താന്‍ നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണ്. സരിതയെ സംരക്ഷിക്കുന്നവര്‍ തന്നെ ബലിയാടാക്കുകയാണ്. അന്വേഷണ സംഘത്തിലെ ഒരു ഡിവൈഎസ്പി തന്നെ മാനസികരോഗആശുപത്രിയില് അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ബിജു മൊഴിയില്‍ വ്യക്തമാക്കി.
ശാലു മേനോന് കേസില്‍ പങ്കില്ലെന്നും നിരപരാധിയാണെന്നും മജിസ്ട്രറ്റിന് നല്കിയ മൊഴിയില്‍ ബിജു അവകാശപ്പെട്ടു. ആറ് പേജുള്ള മൊഴിയാണ് ബിജു രാധാകൃഷ്ണന് കോടതിയില്‍ സമര്‍പ്പിച്ചത്.