സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 25 ജനുവരി 2011 (18:39 IST)
രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. അഞ്ചുപേര്‍ കീര്‍ത്തിചക്ര ബഹുമതിക്കും 21 പേര്‍ ശൗര്യചക്ര ബഹുമതിക്കും അര്‍ഹരായി. ക്യാപ്റ്റന്‍ മധുസൂദന്‍ വി എസ്‌, നായിക്‌ ആര്‍ നന്ദകുമാര്‍, മേജര്‍ അജയ്കൃഷ്ണ, മേജര്‍ ആര്‍ എസ്‌ രാജീവ്‌, മേജര്‍ സഞ്ജയ്‌ നായര്‍ എന്നിവര്‍ക്കാണ്‌ വിശിഷ്ടസേവാ മെഡല്‍.

മലയാളിയായ ക്യാപ്റ്റന്‍ സന്ദീപ്‌ ശ്രീധരന്‌ അതിവിശിഷ്ട സേവാ മെഡല്‍ ലഭിക്കും. മേജര്‍ രാഹുല്‍ ഗുരുങ്ങ്‌, ലെഫ്‌.വികാസ്‌ ശര്‍മ, ലെഫ്‌. വിക്രാന്ത്‌ അജിത്‌ ദേശ്മുഖ്‌, നായിക്‌ രജീന്ദര്‍ സിങ്ങ്‌ എന്നിവര്‍ക്ക്‌ കീര്‍ത്തി ചക്ര ലഭിക്കും.
ക്യാപ്റ്റന്‍ ദീപക്‌ ശര്‍മയ്ക്ക്‌ മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര ലഭിക്കും. മാര്‍ച്ച്‌ നാലിന്‌ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലിലാണ്‌ ദീപക്‌ ശര്‍മ മരിച്ചത്‌.

സമാധാനകാലത്ത്‌ നല്‍കുന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സൈനിക മെഡലാണ്‌ കീര്‍ത്തിചക്ര. ശൗര്യചക്ര ഈ‍ വിഭാഗത്തില്‍ മൂന്നാമത്തേതും. സമാധാനകാലത്തെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ അശോകചക്രയ്ക്ക്‌ ആരും ഇത്തവണ അര്‍ഹരായില്ല.

പൊലീസ് മെഡലുകളും പ്രഖ്യാപിച്ചു

പൊലീസ്‌ മെഡലുകള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തില്‍ നിന്നു രണ്ടു പേര്‍ വിശിഷ്ട സേവനത്തിനും ഒന്‍പതു പേര്‍ സ്‌തുത്യര്‍ഹ സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ മെഡലിന്‌ അര്‍ഹരായി. എഡിജിപി തിരുവനന്തപുരം കെ എസ് .ജംഗ്പാംഗി, എഡിജിപി പ്രിസണ്‍സ്‌ അലക്സാണ്ടര്‍ ജേക്കബ്‌ എന്നിവര്‍ക്കാണു വിശിഷ്ട സേവ മെഡല്‍.

ഡിജിപി കെ ജി പ്രേംശങ്കര്‍(ഡിജിപി, എംഡി, കെഎസ്‌എഫ്ഡിസി കേരളം), എസ്പിമാരായ എ ജെ തോമസുകുട്ടി(സിബിസിഐഡി, മുട്ടട, തിരുവനന്തപുരം) കെ വിജയന്‍(സിബിസിഐഡി, പാലക്കാട്‌) ഡിവൈഎസ്പിമാരായ എ വേണുഗോപാല്‍(സിബിസിഐഡി കോഴിക്കോട്‌), വി ബി സുകേശന്‍, (തിരുവനന്തപുരം ടെലികമ്യൂണിക്കേഷന്‍) എസ്‌ഐ എ ബി പൊന്നപ്പന്‍(വിഎസിബി, എറണാകുളം), എഎസ്‌ഐ(എല്‍ആര്‍) ചാള്‍സ്‌ അലക്സാണ്ടര്‍(പിടിടിഎഎച്ച്‌, തിരുവനന്തപുരം സിറ്റി), ഹെഡ്കോണ്‍സ്റ്റബിള്‍ ആര്‍ എസ്‌ ജോണ്‍(വിഎസിബി സ്പെഷല്‍ സെല്‍, മെഡിക്കല്‍ കോളജ്‌, തിരുവനന്തപുരം) ഹെഡ്കോണ്‍സ്റ്റബിള്‍ ടി എ അജിത്‌ കുമാര്‍(വി എസിബി, സതേണ്‍ റേഞ്ച്‌, തിരുവനന്തപുരം) എന്നിവര്‍ സ്‌തുത്യര്‍ഹ സേവനത്തിനുളള മെഡലിന്‌ അര്‍ഹരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :