സോളാര്‍ വിവാദം ഊഹാപോഹങ്ങള്‍ മാത്രം: കെ എം മാണി

കോട്ടയം| WEBDUNIA|
PRO
സോളാര്‍ത്തട്ടിപ്പ് വിവാദം വെറും ഊഹാപോഹമാണെന്ന് ധനമന്ത്രി കെ എം മാണി. മുഖ്യമന്ത്രിയുടെ ഓഫീസ് സംശുദ്ധമാണ്. യുഡിഎഫില്‍ പ്രശ്‌നങ്ങളില്ലെന്നും മുന്നണി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും മാണി പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റ് ചെയ്‌തെന്ന് കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞിരുന്നു. ഇത് പൊതുപ്രവര്‍ത്തകര്‍ക്കുള്ള താക്കീതാണെന്നും പേഴ്‌സണല്‍ സ്റ്റാഫിനെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വയലാര്‍ രവി അഭിപ്രായപ്പെട്ടു. കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു. കേസന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് ശേഷം പ്രതികരിക്കാമെന്ന് എ കെ ആന്റണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :