സൂര്യന്റെ പേരിലും ദമ്പതികളുടെ കോടികളുടെ തട്ടിപ്പ്

പെരുമ്പാവൂര്‍| WEBDUNIA| Last Modified ചൊവ്വ, 4 ജൂണ്‍ 2013 (18:33 IST)
സൌരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്തെ നി​രവധി സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ പ്രതികളായ ദമ്പതികളില്‍ ഭാര്യ പിടി​യിലായതായി പൊലീസ്.

എറണാകുളം ചിറ്റൂര്‍ റോഡില്‍ സ്ഥാപനം നടത്തിയിരുന്ന കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്ണന്റെ ഭാര്യയായ സരിതയെയാണ് പുലര്‍ച്ചെ 4ന് തിരുവനന്തപുരത്തുള്ള വാടകവീട്ടില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി​യുടെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്. ബിജു ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ഗാര്‍ഹിക ഉപയോഗത്തി​നുള്ള വൈദ്യുതി​പ്ളാന്റുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞാണ് ആര്‍ ബി​നായര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബിജു രാധാകൃഷ്ണനും ലക്ഷ്മി എന്ന പേരിലറിയപ്പെട്ടിരുന്ന സരിതയും തട്ടിപ്പു നടത്തിയത്.

എറണാകുളത്തു നി​ന്ന് 98 ലക്ഷം രൂപയും തലശേരിയില്‍ നിന്ന് 20 ലക്ഷം രൂപയും ഉള്‍പ്പെടെ ഇവര്‍ സംസ്ഥാനത്തി​ന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോടികള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പണം കൈക്കലാക്കി മുങ്ങുകയായിരുന്നു പതിവ്. 2009ല്‍ ഇവരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ആറു മാസം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

2011-ല്‍ എറണാകുളം ചിറ്റൂര്‍ റോഡില്‍ വ്യാജ പേരുകളില്‍ ടീം സോളാര്‍ കമ്പനി​ ആരംഭിച്ച് നിരവധി വ്യക്തികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയിരുന്നുകേസിന്റെ അന്വേഷണം നടക്കുന്നതിനിടെ മുഖ്യമന്ത്രിക്കും എറണാകുളം റേഞ്ച് ഐജിക്കും പരാതി​ലഭിച്ചതിന്റെ അടിസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :