പെരുമ്പാവൂര്‍|
WEBDUNIA|
Last Modified ചൊവ്വ, 4 ജൂണ്‍ 2013 (18:33 IST)
സൌരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്തെ നിരവധി സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ പ്രതികളായ ദമ്പതികളില്‍ ഭാര്യ പിടിയിലായതായി പൊലീസ്.
എറണാകുളം ചിറ്റൂര്‍ റോഡില്‍ സ്ഥാപനം നടത്തിയിരുന്ന കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്ണന്റെ ഭാര്യയായ സരിതയെയാണ് പുലര്‍ച്ചെ 4ന് തിരുവനന്തപുരത്തുള്ള വാടകവീട്ടില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബിജു ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതിപ്ളാന്റുകള് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞാണ് ആര് ബിനായര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബിജു രാധാകൃഷ്ണനും ലക്ഷ്മി എന്ന പേരിലറിയപ്പെട്ടിരുന്ന സരിതയും തട്ടിപ്പു നടത്തിയത്.
എറണാകുളത്തു നിന്ന് 98 ലക്ഷം രൂപയും തലശേരിയില്‍ നിന്ന് 20 ലക്ഷം രൂപയും ഉള്‍പ്പെടെ ഇവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോടികള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പണം കൈക്കലാക്കി മുങ്ങുകയായിരുന്നു പതിവ്. 2009ല്‍ ഇവരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ആറു മാസം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.
2011-ല്‍ എറണാകുളം ചിറ്റൂര്‍ റോഡില്‍ വ്യാജ പേരുകളില്‍ ടീം സോളാര്‍ കമ്പനി ആരംഭിച്ച് നിരവധി വ്യക്തികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയിരുന്നുകേസിന്റെ അന്വേഷണം നടക്കുന്നതിനിടെ മുഖ്യമന്ത്രിക്കും എറണാകുളം റേഞ്ച് ഐജിക്കും പരാതിലഭിച്ചതിന്റെ അടിസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.