ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 31 ജനുവരി 2013 (13:09 IST)
PRO
PRO
സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കേസിലെ മുപ്പത്തഞ്ച് പ്രതികളില്‍ ഒരാള്‍ ഒഴികെ എല്ലാവരെയും വെറുതെ വിട്ട വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധി ഞെട്ടിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
മൂന്നാഴ്ചയ്ക്കകം മുഴുവന്‍ പ്രതികളും കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു. 1996ല്‍ നടന്ന സൂര്യനെല്ലി പീഡനക്കേസിലെ 35 പ്രതികളില്‍ 34 പേരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് പെണ്‍കുട്ടിയുടെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പിന്നീട് കേസില്‍ കക്ഷി ചേരുകയായിരുന്നു.
42 പേര് ചേര്‍ന്ന് 40 ദിവസം 16 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതാണ് കേസ്. 2000 സെപ്തംബര്‍ 6ന് വിചാരണ കോടതി 35 പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2005ല്‍ 34 പേരെ വെറുതെവിടുകയായിരുന്നു.