സുഹൃത്തിന്റെ അമ്മയെ യുവാക്കള്‍ ബലാത്സംഗം ചെയ്തു

ഇടുക്കി| WEBDUNIA|
PRO
PRO
ഇടുക്കി മുരിക്കാശേരിയില്‍ വീട്ടമ്മയെ മകന്റെ സുഹൃത്തുക്കള്‍ മാനഭംഗപ്പെടുത്തിയതായി പരാതി. കഴിഞ്ഞ വിഷുദിവസമാണ്‌ സംഭവം നടന്നത്‌. സംഭത്തെത്തുടര്‍ന്ന് മുരിക്കാശേരി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മകന്റെ സുഹൃത്തുക്കളായ അഞ്ചു യുവാക്കള്‍ ചേര്‍ന്നാണ്‌ വീട്ടമ്മയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്‌.

വീട്ടമ്മയുടെ ഭര്‍ത്താവിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. വിഷുദിനം ആഘോഷിക്കാന്‍ മകന്റെ രണ്ടു സുഹൃത്തുക്കള്‍ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ വീട്ടില്‍ ബഹളം വച്ചപ്പോള്‍ വീട്ടമ്മ ഇവരെ ഇറക്കിവിടുകയായിരുന്നു.

തുടര്‍ന്ന് യുവാക്കള്‍ മറ്റു മൂന്നുപേരെ കൂട്ടികൊണ്ടു വന്ന് ഗൃഹനാഥനെ മര്‍ദ്ദിച്ച്‌ അവശനാക്കിയശേഷം വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഇവരുടെ മാലയും യുവാക്കള്‍ മോഷ്ടിച്ചു. ഈ സമയം മക്കള്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. പ്രദേശത്തെ ചില രാഷ്‌ട്രീയ നേതാക്കള്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :