സുനിക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍, പിടിയ്ക്കപ്പെട്ടാല്‍ മൂന്നു കോടി തരാമെന്ന് ദിലീപ് പറഞ്ഞിരുന്നു; വിധി പറയുന്നത് മാറ്റി

സുനിക്ക് പിന്നാലെ പൊലീസ്

aparna| Last Updated: ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (12:37 IST)
നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ ആയിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി.

ഒന്നര കോടിയാണ് ദിലീപ് വാഗ്ദാനം ചെയ്തത്. എന്നാല്‍, പൊലീസ് പിടിച്ചാല്‍ മൂന്ന് കോടി നല്‍കാമെന്നും ദിലീപ് സുനിയെ അറിയിച്ചിരുന്നു. ആക്രമണത്തിനു ശേഷം ക്വട്ടേഷന്‍ തുക വാങ്ങി രക്ഷപെടാനായിരുന്നു സുനിയുടെ ലക്ഷ്യമെന്നും എന്നാല്‍ കൂട്ടുപ്രതി സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് സുനി കോടതിയില്‍ കീഴടങ്ങിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അറസ്റ്റിലായശേഷവും കേസിലെ പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും ഇതിന്റെ തെളിവ് പൊലീസിന്റെ പക്കല്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പള്‍സര്‍ സുനിയും സംഘവും ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ എവിടെയെന്ന ചോദ്യത്തിന് അത് കണ്ടെത്താനുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പ്രതിഭാഗത്തിന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. അഭിഭാഷകന്‍ ബി. രാമന്‍ പള്ളയാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്. മുഖ്യപ്രതി സുനില്‍ കുമാറിന്റെ(പള്‍സര്‍ സുനി) കഥകള്‍ക്കു പിന്നാലെ പൊലീസ് പരക്കംപായുകയാണെന്നും യുക്തിഭദ്രമായ അന്വേഷണം നടക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഇന്നലെ കോടതി മുമ്പാകെ അറിയിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :