എന്എസ്സിനെയും മന്നത്ത് പത്മനാഭനെയും സുധീരന് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും പത്ത് മിനിട്ട് പോലു കാത്തു നില്ക്കാന് സുധിരനു കഴിഞ്ഞില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
എന്‍എസ്എസ് ആരെയും ഇങ്ങോട്ട് കെട്ടിയെഴുന്നെള്ളിച്ചിട്ടില്ലെന്നും എന്‍എസ്എസ് നേതാക്കളെ കാണാനെത്തുന്നവര്‍ അവരുടെ സൌകര്യങ്ങള്‍കൂടി പരിഗണിക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് ആസ്ഥാനത്തെത്തിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കാതെ പോയതിനെ ചൊല്ലിയാണ് വിവാദമുണ്ടായത്.
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സുധീരന് അവിടെ നിന്ന് മടങ്ങുകയും ചെയ്തു.ഒമ്പത് മണിയോടെ സുധീരന് മന്നം സമാധിയില്‍ എത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്.
ഈ സമയത്ത് സുകുമാരന്‍ നായര്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ കാല് മണിക്കൂര്‍ വൈകിയാണ് സുധീരന് എത്തിയത്. സുധീരന് വൈകിയതിനാല്‍ അദ്ദേഹത്തെ കാണാതെ സുകുമാരന്‍ നായര്‍ മരുന്നുകഴിക്കാന്‍ പോകുകയും ചെയ്തു.
സുധീരന് മന്നം സമാധിയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം കാല് മണിക്കൂര്‍ സമയം അവിടെ ചെലവിട്ടു. പക്ഷേ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഉണ്ടായില്ല. തുടര്‍ന്ന് സുധീരന് അവിടെ നിന്ന് മടങ്ങുകയും ചെയ്തു.
കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും സുധീരനൊപ്പം ഉണ്ടായിരുന്നു. സുകുമാരന്‍ നായര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ലെന്ന വാര്‍ത്ത അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.