സി പി എം നേതാക്കള്‍ ചരിത്രത്തിന്‍റെ തടവറയിലാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍. ഈ തടവറയില്‍ നിന്ന് പുറത്തുവന്നാലേ സി പി ഐ - സി പി എം ലയനം സാധ്യമാകൂ എന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തിന് സി പി ഐ മുന്‍കൈയെടുക്കില്ല. ഇതുസംബന്ധിച്ച് പി ഗോവിന്ദപ്പിള്ളയുടെയും ടി ശിവദാസമേനോന്‍റെയും ലേഖനങ്ങളിലെ പരാമര്‍ശം പ്രകോപനപരമാണ്. അതേക്കുറിച്ചൊക്കെ പ്രതികരിച്ചാല്‍ ഇപ്പോഴുള്ള ബന്ധം തന്നെ വഷളാകും - ചന്ദ്രപ്പന്‍ പറഞ്ഞു.
മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേസ് സി ബി ഐ അന്വേഷിക്കണമെന്നും സി കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. നിറവും മണവുമില്ലാത്ത ബജറ്റാണ് യു ഡി എഫ് സര്‍ക്കാരിന്‍റേതെന്നും അദ്ദേഹം വിമര്‍ശിച്ചു.