സിനിമ ഇല്ലാതിരുന്ന കാലത്തും രോഗാവസ്ഥയിലും അവനേ ഉണ്ടായിരുന്നുള്ളു, ദിലീപ് എനിക്ക് മകനെ പോലെ: കൊല്ലം തുളസി

ദിലീപിനും നടിക്കുമൊപ്പം: കൊല്ലം തുളസി

aparna| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (12:22 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നിരവധി താരങ്ങളാണ് സബ് ജയിലില്‍ കഴിഞ്ഞ ആഴ്ചകളില്‍ എത്തിയത്. ഇതില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉണ്ട്. അക്കൂട്ടത്തില്‍ മറ്റൊരു താരം കൂടി എത്തിയിരിക്കുകയാണ്. കൊല്ലം തുളസിയാണ് ദിലീപിനു പിന്തുണയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ദിലീപിനെ ജയിലിൽ എത്തി സന്ദർശിച്ച ശേഷം ദിലീപിന് തന്റെ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തിരിക്കുകയാണ് കൊല്ലം തുളസി. ദിലീപ് എനിക്ക് എന്റെ മകനെ പോലെയാണെന്നും കൊല്ലം തുളസി പറയുന്നു. ഇല്ലാതിരുന്ന കാലത്തും രോഗാവസ്‌ഥ സമയത്തും തനിക്ക് സിനിമയിൽ അവസരം നൽകിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ദിലീപിനെ എതിരെ പൊലീസ് കാണിക്കുന്ന തെളിവുകള്‍ ദുർബലമാണ്. അക്രമിക്കപ്പെട്ട നടിയുമായും നിലവില്‍ നല്ല ഉള്ളതെന്നും കൊല്ലം തുളസി പറഞ്ഞു. രണ്ടു പേരും എന്റെ മുന്നിൽ തുല്ല്യരാണെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :