പിഡിപിയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ നീതി സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. വൈകിട്ട് നാല് മണിക്ക് മറൈന്‍
ഡ്രൈവിലാണ് സംഗമം നടക്കുന്നത്.
പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഈ സംഗമത്തിലൂടെ രൂപപ്പെടുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മൂലായം സിംഗ് യാദവ് സാമൂഹ്യനീതി സംഗമം ഉദ്ഘാടനം ചെയ്യും.
ഇരുപത്തിമൂന്ന് സംഘടനകള്‍ ആണ് സംഗമത്തില്‍ കൈകോര്‍ക്കുന്നത്. ഈ സംഘടനകളുടെ ശക്തിയും ദൌര്‍ബല്യവും മനസിലാക്കുകയാണ് ലക്ഷ്യമെന്നാണ് നേതാക്കള്‍ പറയുന്നത്. വിവിധ സാമൂഹിക, സാമുദായിക, സാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.
മൂന്നാം മുന്നണി രുപീകരണം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് പറയുനുണ്ടെങ്കിലും ആത്യന്തിക ലക്ഷ്യം അത് തന്നെ ആണെന്നാണ് സൂചന. സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ്,അബ്ദുള്‍ നാസര്‍ മദനി കെ ജെ യേശുദാസ്, വെള്ളാപ്പള്ളി ടേശന്,കടന്നപ്പള്ളി രാമചന്ദ്രന്, കെ മുരളീധരന്, സി കെ ജാനു തുടങ്ങിയവര്‍ പങ്കെടുക്കും.