പാലക്കാട്|
സജിത്ത്|
Last Modified തിങ്കള്‍, 23 ഒക്ടോബര്‍ 2017 (11:57 IST)
വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി സ്വാമി സന്ദീപാനന്ദ ഗിരി. ആ ചിത്രത്തിലൂടെ വിജയ് കൊളുത്തി വെച്ച ആഗ്നി രാജ്യത്താകമാനം ആളിപടരുമെന്നാണ് ഭരണകൂടം ഭയക്കുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരനായവനും മനസ്സിലാകുന്ന തരത്തിലാണ് ഒരു അഗ്നി വിജയ് കൊളുത്തി വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉമിത്തീപോലെ സാധാരണക്കാരന്റെ മനസ്സിന്റെ അടിത്തട്ടില്‍ ജി.എസ്.ടിയും നോട്ട് നിരോധനവും മെഡിക്കല്‍ കോഴയും കൂടാതെ അവനനുഭവിക്കുന്ന ഓരോ കഷ്ടപ്പാടുകള്‍ക്ക് കാരണക്കാരായവരേയും കണ്ടെത്താന്‍ സഹായിക്കുന്ന അഗ്നിയാണ് വിജയ് സമര്‍ത്ഥമായി കൊളുത്തി വെക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പോസ്റ്റ് വായിക്കാം: