AISWARYA|
Last Updated:
വെള്ളി, 26 മെയ് 2017 (12:49 IST)
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങിലേക്ക് വിഎസ് അച്യുതാനന്ദനെ ക്ഷണിച്ചിട്ടുണ്ടാകാമെന്ന് മന്ത്രി ജി സുധാകരന്. പരിപാടിയില്‍ വിഎസ് വിട്ടുനിന്നതിന്റെ വിശദാംശങ്ങള്‍ അറിയില്ല. നിയമസഭയില്‍ പോലും അദ്ദേഹം മുഴുവന്‍ സമയം പങ്കെടുക്കാത്ത ആളാണെന്നും ആരോഗ്യപ്രശ്നങ്ങളുളളത് കൊണ്ടാകാം വിഎസ് വിട്ടുനിന്നതെന്നും മന്ത്രി ജി സുധാകരന് സൂചിപ്പിച്ചു.
ക്യാബിനറ്റ് പദവിയുളള ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷനെന്ന നിലയില്‍ വി എസിന് പ്രത്യേകക്ഷണം ഉണ്ടായിരുന്നില്ല. എല്ലാ എംഎല്‍എമാര്‍ക്ക് നല്കിയ പ്രവേശനപാസുകളില് ഒന്നുമാത്രമാണ് വിഎസിന് നല്‍കിയിരുന്നത്. എന്നാല്‍ ചടങ്ങില്‍ ഔദ്യോഗിക ക്ഷണം ഉണ്ടായിരുന്നില്ലെന്നും പങ്കെടുക്കുന്നില്ലെന്നുമാണ് വിഎസിന്റെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരം.