സര്‍ക്കാരിന്റെ അവസ്ഥ കെഎസ്ആര്‍ടിസി പോലെ: കെ എം മാണി

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 18 ജനുവരി 2013 (20:14 IST)
PRO
PRO
കെഎസ്‌ആര്‍ടിസിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ധനസ്ഥിതി ഒരുപോലെയാണെന്ന്‌ ധനമന്ത്രി കെ എം മാണി. കെഎസ്‌ആര്‍ടിസിയെ സഹായിക്കാവുന്ന അവസ്ഥയിലല്ല സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.

ഡീസല്‍ വില നിയന്ത്രണം എണ്ണ കമ്പനികള്‍ക്ക്‌ നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്നും കെ എം മാണി ആവശ്യപ്പെട്ടു.

വന്‍കിട ഡീസല്‍ ഉപയോക്താക്കളുടെ പട്ടികയില്‍ കെ എസ് ആര്‍ ടിയെ ഉള്‍പ്പത്തിയതിനാല്‍ ഡീസല്‍ വിലയില്‍ ലിറ്ററിനു 11.53 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്‌. ഇതോടെ ഒരു ലിറ്റര്‍ ഡീസലിനു കെഎസ്‌ആര്‍ടിസി 60.25 രൂപ നല്‍കണം. ഇതുമൂലം പ്രതിമാസം 15 കോടി രൂപയാണ് കെ എസ് ആര്‍ ടി സിക്ക് അധിക ബാധ്യതയാകുന്നത്. ഇതാണ് കെ എസ് ആര്‍ ടി സിയെ പ്രതിസന്ധിയിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :